ഇല്ലാത്ത ഹോട്ടലിലേക്ക് 400 വിദേശികളെ കൊണ്ടുവന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിൽ ഇല്ലാത്ത അഞ്ച് ഹോട്ടലുകളിലേക്ക് എന്ന പേരിൽ 400 വിദേശികളെ വിസയെടുത്ത് കൊണ്ടുവന്നതായി റിപ്പോർട്ട്.
ഇതിനു പിന്നിൽ പ്രവർത്തിച്ച മൂന്നു കുവൈത്തികളെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. 1500 ദിനാർ വീതം ഒാരോരുത്തരിൽനിന്നും ഇൗടാക്കിയാണ് വിസക്കച്ചവടം നടത്തിയത്. പണം ഇൗടാക്കി വിസയെടുത്ത് കൊണ്ടുവന്ന ശേഷം പുറത്തുവിടുകയാണ് ഇവർ ചെയ്തിരുന്നത്. വിസക്കച്ചവടത്തിനായി മാത്രം പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്താൻ മാനവശേഷിവകുപ്പ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. പരിശോധകർ എത്തുമ്പോൾ പല ഊഹക്കമ്പനികളുടെയും ഓഫിസുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
വാണിജ്യപരമോ ഉൽപാദനപരമോ ആയ ഒരു ഇടപാടും നടത്താതെ വിസക്കച്ചവടത്തിനു മാത്രമാണ് ഇത്തരം ഓഫിസുകൾ പ്രവർത്തിക്കുന്നതെന്നും വ്യക്തമായ മനുഷ്യക്കടത്താണ് കമ്പനി ഉടമകൾ നടത്തിയിരുന്നതെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി. വ്യാജകമ്പനികൾക്കു കീഴിലെത്തിയ മുഴുവൻ തൊഴിലാളികളും മറ്റു പലയിടങ്ങളിലുമായി തൊഴിലെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.