കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി ടീമുകൾ സ്പ്രിങ് ക്യാമ്പുകളിൽ നിരീക്ഷണം ശക്തമാക്കി. ജഹ്റ, അഹമ്മദി ഗവർണറേറ്റുകളിലെ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.
നിയമലംഘനം കണ്ടെത്തിയ 46 ക്യാമ്പുകൾ നീക്കം ചെയ്തു. നിയമവിരുദ്ധമായി ഉപയോഗിച്ച ചെറു വാഹനങ്ങളും പിടികൂടി. 20 മൊബൈൽ പലചരക്ക് കടകൾക്കെതിരെയും നടപടി എടുത്തു. വിവിധ നിയമലംഘനങ്ങൾക്ക് 70 വഴിയോരക്കച്ചവടക്കാർക്ക് പിഴ ചുമത്തി. സ്പ്രിങ് ക്യാമ്പ് നടത്തുന്നവർ നിബന്ധനകളും ചട്ടങ്ങളും പാലിക്കണമെന്നും ഔദ്യോഗിക ദുഃഖാചരണ സമയത്ത് ആഘോഷങ്ങൾ നടത്തരുതെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാത്ത ക്യാമ്പുകൾ നീക്കം ചെയ്യമെന്നും പരിശോധനാ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.