കുവൈത്തിൽ 487 പേർക്ക്​ കോവിഡ്​; 1005 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 67 ഇന്ത്യക്കാർ ഉൾപ്പെടെ 487 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 31,131 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​ച 1005 പേർ ഉൾപ്പെടെ 18,277 പേർ രോഗമുക്​തി നേടി. പത്തുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 254 ആയി. ബാക്കി 11,595 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 180 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

ഫർവാനിയ ഗവർണറേറ്റിൽ 155 പേർ, അഹ്​മദി ഗവർണറേറ്റിൽ 138 പേർ, ജഹ്​റ ഗവർണറേറ്റിൽ 85 പേർ, ഹവല്ലി ഗവർണറേറ്റിൽ 69 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 40 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 50, ജലീബ്​ അൽ ശുയൂഖ്​ 32, സഅദ്​ അൽ അബ്​ദുല്ല 20, മഹബൂല 38, ഹവല്ലി 21, ഫിർദൗസ്​ 18 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - 487 more covid case in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.