കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കെ. കരുണാകരൻ, പി.ടി. തോമസ് ഓർമദിനം സംയുക്തമായി ഒ.ഐ.സി.സി ഓഫിസിൽ സംഘടിപ്പിച്ചു.
നാഷനൽ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ അധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള നാഷനൽ ജനറൽ സെക്രട്ടറി ബി.എസ്.പിള്ള ഉദ്ഘാടനം ചെയ്തു.
നാഷനൽ സെക്രട്ടറി നിസ്സാം തിരുവനന്തപുരം, ലിപിൻ മുഴക്കുന്ന്, മനോജ് റോയ് ചുനക്കര, ബത്താർ വൈക്കം, മാണി പി. ചാക്കോ, അനിൽ ചീമേനി, എബി പത്തനംത്തിട്ട, സിനു ജോൺ, ഈപ്പൻ, നാസർ, അലി ജാൻ, രാമകൃഷ്ണൻ കല്ലാർ എന്നിവർ സംസാരിച്ചു.
നാഷനൽ സെക്രട്ടറി സുരേഷ് മാത്തൂർ സ്വാഗതവും ആലപ്പുഴ ജില്ല പ്രസിഡന്റ് വിപിൻ മങ്ങാട് നന്ദിയും പറഞ്ഞു. കെ. കരുണാകരന്റെയും പി.ടി. തോമസിന്റെയും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.