541 പേർക്ക്​ കൂടി കോവിഡ്​; 616 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 541 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 38,074 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​ച 616 പേർ ഉൾപ്പെടെ 29,512 പേർ രോഗമുക്​തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 308 ആയി. ബാക്കി 8254 പേരാണ്​ ചികിത്സയിലുള്ളത്​.

ഫർവാനിയ ഗവർണറേറ്റിൽ 145 പേർ, അഹ്​മദി ഗവർണറേറ്റിൽ 153 പേർ, ജഹ്​റ ഗവർണറേറ്റിൽ 100 പേർ, ഹവല്ലി ഗവർണറേറ്റിൽ 79 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 64 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 35,  ഫർവാനിയ 31, സുബ്ബിയ്യ 22, അർദിയ 19, ഫിർദൗസ്​ 18, ഫഹാഹീൽ 17 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 283 കുവൈത്തികൾക്കും 258 വിദേശികൾക്കുമാണ്​ വ്യാഴാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. 

Tags:    
News Summary - 541 more covid case in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.