541 പേർക്ക് കൂടി കോവിഡ്; 616 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 541 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 38,074 പേർക്കാണ് വൈറസ് ബാധിച്ചത്. വ്യാഴാഴ്ച 616 പേർ ഉൾപ്പെടെ 29,512 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 308 ആയി. ബാക്കി 8254 പേരാണ് ചികിത്സയിലുള്ളത്.
ഫർവാനിയ ഗവർണറേറ്റിൽ 145 പേർ, അഹ്മദി ഗവർണറേറ്റിൽ 153 പേർ, ജഹ്റ ഗവർണറേറ്റിൽ 100 പേർ, ഹവല്ലി ഗവർണറേറ്റിൽ 79 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 64 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 35, ഫർവാനിയ 31, സുബ്ബിയ്യ 22, അർദിയ 19, ഫിർദൗസ് 18, ഫഹാഹീൽ 17 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 283 കുവൈത്തികൾക്കും 258 വിദേശികൾക്കുമാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.