കുവൈത്ത് സിറ്റി: കുവൈത്തിൽ 143 ഇന്ത്യക്കാർ ഉൾപ്പെടെ 710 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 1469 പേർ രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടിയത്15,750 പേരാണ്. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 230 ആയി. ഇതുവരെ 29,359 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരിച്ചവരും രോഗമുക്തരും കഴിച്ച് 13,379 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 191 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫർവാനിയ ഗവർണറേറ്റിൽ 282 പേർ, ജഹ്റ ഗവർണറേറ്റിൽ 140 പേർ, അഹ്മദി ഗവർണറേറ്റിൽ 130 പേർ, ഹവല്ലി ഗവർണറേറ്റിൽ 88 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 70 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 82 പേർ, ഫർവാനിയ 73, ഖൈത്താൻ 41, അൽ വഹ 36, സാൽമിയ 28, സഅദ് അൽ അബ്ദുല്ല 28 എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.