കുവൈത്ത് സിറ്റി: കുറ്റകൃത്യനിരീക്ഷണത്തിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം 728 കാമറകൾകൂടി സ്ഥാപിച്ചു. നേരേത്തയുള്ള 777 കാമറകൾക്കു പുറമെയാണിത്. ഇതോടെ ആകെ 1505 കാമറകൾ ഇൗ ലക്ഷ്യത്തിനായി ഉണ്ട്. ഒാഡിയോയും വിഡിയോയും പകർത്താൻ കഴിയുന്ന അത്യാധുനിക കാമറകളാണ് സ്ഥാപിച്ചത്. പള്ളികൾ, മറ്റ് ആരാധനകേന്ദ്രങ്ങൾ, എണ്ണപ്പാടം, എണ്ണ ശുദ്ധീകരണശാലകൾ, എണ്ണ തുറമുഖങ്ങൾ, ഷൂട്ടിങ് റേയ്ഞ്ച്, കടലോരം, പവർ പ്ലാൻറ്, ജലശുദ്ധീകരണശാല, വാതക പ്ലാൻറ്, ടെലികോം സെൻറർ, അതിർത്തികൾ, ദ്വീപുകൾ, കസ്റ്റംസ് സംഭരണകേന്ദ്രം, നയതന്ത്ര കാര്യാലയങ്ങൾ, റേഡിയോ, ടെലിവിഷൻ കേന്ദ്രങ്ങൾ, കുവൈത്ത് വാർത്താ ഏജൻസി പരിസരം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വതന്ത്ര വ്യാപാര മേഖല, പൊതുഗതാഗത സംവിധാനങ്ങൾ, ബോട്ടുകൾ, ആശുപത്രികൾ, ആംബുലൻസുകൾ, മാധ്യമസ്ഥാപനങ്ങൾ, ജിംനേഷ്യം, സ്പാ, വിനോദകേന്ദ്രങ്ങൾ, വ്യവസായ മേഖലകൾ, ലൈബ്രറികൾ, മ്യൂസിയം, തൊഴിലാളി താമസകേന്ദ്രങ്ങൾ, ആക്രിവിപണി, വാണിജ്യ സമുച്ചയങ്ങൾ, നിക്ഷേപകേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്, തിയറ്ററുകൾ, ഒാഹരിവിപണി ആസ്ഥാനം, മൊബൈൽ എ.ടി.എം ട്രക്ക്, പണം കൊണ്ടുപോവുന്ന വാഹനങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സന്നദ്ധസേവന സംഘടന ഒാഫിസുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, പാർക്കുകൾ, സമ്മേളന ഹാളുകൾ, കഫേകൾ, കല്യാണമണ്ഡപങ്ങൾ, സെമിത്തേരികൾ, സൈനിക-മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് കാമറ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.