കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യയുടെ 74 ശതമാനത്തിന് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. കഴിഞ്ഞ ഡിസംബർ 24ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് കുത്തിവെപ്പെടുത്ത് ഉദ്ഘാടനം ചെയ്ത വാക്സിനേഷൻ ദൗത്യം നല്ലരീതിയിൽ മുന്നോട്ടുപോകുകയാണ്.
നിശ്ചയിച്ച വേഗത്തിൽ തന്നെയാണ് ദൗത്യം പുരോഗമിക്കുന്നത്. വാക്സിൻ ലഭ്യത മാത്രമാണ് പ്രശ്നം. ലഭ്യതക്കനുസരിച്ച് വിതരണ സംവിധാനം വിപുലപ്പെടുത്താൻ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് ശേഷിയുണ്ട്.ആറുമാസക്കാലയളവിൽ ഏകദേശം 31 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചു.
മേയ് മുതൽ വിതരണതോത് വർധിപ്പിച്ചിട്ടുണ്ട്. 30 കേന്ദ്രങ്ങളിലാണ് ഇപ്പോൾ വിതരണം. ഒരുദിവസം 43,000 പേർക്ക് വാക്സിൻ നൽകാൻ കഴിയുന്നു. ഫൈസർ, ആസ്ട്രസെനക വാക്സിനുകളാണ് ഇപ്പോൾ നൽകുന്നത്. മോഡേണ, ജോൺസൺ ആൻഡ് ജോൺസൻ വാക്സിനുകൾ കൂടി ഇറക്കുമതി ചെയ്യാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവ കൂടി എത്തുന്നതോടെ ഇനിയും ശേഷി വർധിപ്പിക്കും.
കൂടുതൽ ഡോസ് നൽകാമെന്ന് ഫൈസർ, ആസ്ട്രസെനക കമ്പനികളും സമ്മതിച്ചതാണ്. സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്ക് കുത്തിവെപ്പെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് അപ്പോയിൻമെൻറ് അടിസ്ഥാനത്തിലാണ് വാക്സിൻ നൽകുന്നത്. പേര്, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ, സിവിൽ െഎ.ഡി നമ്പർ, സിവിൽ െഎ.ഡി സീരിയൽ നമ്പർ എന്നിവ നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയായതിെൻറ നോട്ടിഫിക്കേഷൻ ലഭിക്കും.
പിന്നീട് അപ്പോയിൻമെൻറ് സംബന്ധിച്ച വിവരങ്ങൾ ഫോണിൽ സന്ദേശമായി വരും. അപ്പോയിൻമെൻറ് സമയത്ത് നിശ്ചിതകേന്ദ്രത്തിൽ വാക്സിനേഷന് എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.