കുവൈത്തിൽ 609 പേർക്ക്​ കൂടി കോവിഡ്​; 849 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 106 ഇന്ത്യക്കാർ ഉൾപ്പെടെ 609 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 34,432 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​ച 849 പേർ ഉൾപ്പെടെ 24,137 പേർ രോഗമുക്​തി നേടി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 279 ആയി. ബാക്കി 10,106 പേരാണ്​ ചികിത്സയിലുള്ളത്​.

ഫർവാനിയ ഗവർണറേറ്റിൽ 249 പേർ, അഹ്​മദി ഗവർണറേറ്റിൽ 129 പേർ, ജഹ്​റ ഗവർണറേറ്റിൽ 101 പേർ, ഹവല്ലി ഗവർണറേറ്റിൽ 81 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 49 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 44, ഫർവാനിയ 38, ഖൈത്താൻ 30, സബാഹ്​ അൽ നാസർ 23, ഇഷ്​ബിലിയ 23 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. കുവൈത്തികൾ 264, ഇൗജിപ്​തുകാർ 58, ബംഗ്ലാദേശികൾ 44 എന്നിവർക്കാർക്ക്​ ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

Tags:    
News Summary - 849 covid recovery in Kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.