കുവൈത്തിൽ 609 പേർക്ക് കൂടി കോവിഡ്; 849 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 106 ഇന്ത്യക്കാർ ഉൾപ്പെടെ 609 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 34,432 പേർക്കാണ് വൈറസ് ബാധിച്ചത്. വ്യാഴാഴ്ച 849 പേർ ഉൾപ്പെടെ 24,137 പേർ രോഗമുക്തി നേടി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 279 ആയി. ബാക്കി 10,106 പേരാണ് ചികിത്സയിലുള്ളത്.
ഫർവാനിയ ഗവർണറേറ്റിൽ 249 പേർ, അഹ്മദി ഗവർണറേറ്റിൽ 129 പേർ, ജഹ്റ ഗവർണറേറ്റിൽ 101 പേർ, ഹവല്ലി ഗവർണറേറ്റിൽ 81 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 49 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 44, ഫർവാനിയ 38, ഖൈത്താൻ 30, സബാഹ് അൽ നാസർ 23, ഇഷ്ബിലിയ 23 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കുവൈത്തികൾ 264, ഇൗജിപ്തുകാർ 58, ബംഗ്ലാദേശികൾ 44 എന്നിവർക്കാർക്ക് ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.