കുവൈത്ത് സിറ്റി: വിദേശരാജ്യത്ത് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്നത് പുരോഗമിക്കുന്നതായും ഇതുവരെ 91,805 വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചതായും അധികൃതർ വ്യക്തമാക്കി. ആഗസ്റ്റ് 15 വരെയുള്ള കണക്കുകളാണ് അധികൃതർ വ്യക്തമാക്കിയത്.
1,65,145 വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളാണ് ആരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റില്‍ ഇതുവരെ അപ്ലോഡ് ചെയ്തത്. 91,805 സര്‍ട്ടിഫിക്കറ്റുകള്‍ അക്രഡിറ്റേഷനായി അംഗീകരിച്ചു. 52,964 സര്‍ട്ടിഫിക്കറ്റുകള്‍ നിരസിച്ചു. ബാക്കിയുള്ളവ പരിശോധന ഘട്ടത്തിലാണ്.
സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നത് ഇതിനായി തയാറാക്കിയ ഒാൺലൈൻ ലിങ്കിലൂടെ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിെൻറ ഏതെങ്കിലും വകുപ്പിലൂടെ നൽകില്ലെന്നും ഇതിനായി ആരും സമീപിക്കേണ്ടെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ വാക്സിനേഷൻ സെൻററുകളിലും ആശുപത്രികളിലും രജിസ്ട്രേഷനായി എത്തിയിരുന്നു. https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ലിങ്ക് വഴിയാണ് വിദേശത്ത് വാക്സിൻ സ്വീകരിച്ച കുവൈത്തികളുടെയും പ്രവാസികളുടെയും രജിസ്ട്രേഷൻ നടത്തുന്നത്. സിവിൽ െഎഡി, ഇ-മെയിൽ വിലാസം എന്നിവ അടിച്ചുകൊടുത്താൽ മെയിലിലേക്ക് വൺ ടൈം വെരിഫിക്കേഷൻ കോഡ് അയച്ചുതരും. ഇത് വെരിഫിക്കേഷൻ പേജിൽ പൂരിപ്പിക്കുക.
തുടർന്ന് വ്യക്തിഗത വിവരങ്ങളും വാക്സിനേഷൻ വിവരങ്ങളും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. വാക്സിനേഷൻ സർട്ടിഫിക്കറ്റിെൻറ പി.ഡി.എഫ് 500 കെ.ബിയിൽ കൂടാത്ത സൈസിൽ അപ്ലോഡ് ചെയ്യണം. മൂന്ന് പ്രവൃത്തി ദിവസത്തിനകം പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെൻറ് പരിശോധിച്ച് അംഗീകാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.