കുവൈത്ത് സിറ്റി: കുവൈത്തിെൻറ മൂന്നാമത് ഭരണാധികാരി ശൈഖ് ജാബിർ ബിൻ അബ്ദുല്ല അസ്സബാഹ്, നാലാമത് അമീർ സബാഹ് ബിൻ ജാബിർ അസ്സബാഹ് എന്നിവരെ കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കുന്നു. ദാർ സുആദ് അസ്സബാഹ് പബ്ലിഷേഴ്സാണ് പ്രസാധകർ. ഡോ. സുആദ് അസ്സബാഹ് എഴുതിയ പുസ്തകം കുവൈത്തിെൻറ അക്കാലത്തെ ചരിത്ര പശ്ചാത്തലത്തിലേക്കുകൂടി വിരൽചൂണ്ടുന്നതാണ്. 'മുബാറക് അസ്സബാഹ്: ആധുനിക കുവൈത്തിെൻറ ശിൽപി' 'സഖർ അൽ ഖലീജ്', 'മുഹമ്മദ് ബിൻ സബാഹിെൻറ കാലത്തിൽ കുവൈത്ത്' തുടങ്ങിയ ചരിത്ര പുസ്തകങ്ങളുടെ രചയിതാവാണ് ഡോ. സുആദ് അസ്സബാഹ്.
കുവൈത്തിെൻറ ആദ്യകാല സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പരിസരത്തെ വസ്തുതപരമായി ചരിത്രരേഖകളുടെ പിൻബലത്തോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 1814 മുതൽ 1859 വരെയാണ് കുവൈത്തിെൻറ മൂന്നാമത് അമീറായി ശൈഖ് ജാബിർ ബിൻ അബ്ദുല്ല അസ്സബാഹ് രാജ്യത്തെ നയിച്ചത്.
ജാബിർ അൽ െഎഷ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിെൻറ മകനാണ് 1859 മുതൽ 1866 വരെ കുവൈത്ത് ഭരണാധികാരിയായിരുന്ന ശൈഖ് സബാഹ് ബിൻ ജാബിർ. ജീവചരിത്രം, സാമ്പത്തികനില, സാമൂഹികനില, നജ്ദും ബഹ്റൈനുമായി കുവൈത്തിെൻറ ബന്ധം, മറ്റു ശക്തികളുമായുള്ള ബന്ധം എന്നീ അധ്യായങ്ങളിലായാണ് ചരിത്രവിവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.