കുവൈത്ത് സിറ്റി: കുവൈത്തിൽ ചരിത്ര, പൈതൃക സ്ഥലങ്ങളുടെയും വസ്തുക്കളുടെയും സംരക്ഷണത്തിന് ഇടക്കാല സമിതി രൂപവത്കരിക്കും.മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർമാൻ അബ്ദുല്ല അൽ മെഹ്റിയുടെ അധ്യക്ഷതയിൽ ചേർന്ന മുനിസിപ്പാലിറ്റി കൗൺസിലാണ് തീരുമാനമെടുത്തത്. കാപിറ്റൽ ഗവർണറേറ്റിലെ സംരക്ഷിക്കേണ്ട പൈതൃക സ്ഥലങ്ങൾ നിശ്ചയിക്കാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. സൂഖ് മുബാറകിയ ഉൾപ്പെടെ പൈതൃകങ്ങളുടെ സംരക്ഷണത്തിന് സമിതി നിർദേശങ്ങൾ സമർപ്പിക്കും.
ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും സ്ഥലങ്ങളും സംരക്ഷിക്കാനും നവീകരിക്കാനും നടപടി സ്വീകരിക്കും. വേലി കെട്ടി സംരക്ഷിച്ച ചരിത്രസ്മാരകങ്ങളിലേക്കും സ്ഥലങ്ങളിലേക്കും അനധികൃതമായി കടക്കുന്നത് തടയും. ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വകുപ്പിൽ രേഖാമൂലം അപേക്ഷ നൽകണം.അല്ലാത്തപക്ഷം കനത്ത പിഴ ഉൾപ്പെടെ ശിക്ഷക്ക് വിധേയരാകേണ്ടിവരുമെന്ന് നേരേത്ത വാർത്താവിനിമയ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിയും മുന്നറിയിപ്പ് നൽകിയിരുന്നു.ഇറാഖ് അധിനിവേശ കാലത്ത് തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെ സ്മാരകങ്ങൾ സംരക്ഷിക്കാനാണ് അധികൃതർ പദ്ധതി തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.