കുവൈത്ത് സിറ്റി: പട്ടാപ്പകൽ റോഡിൽ വിഹരിച്ച് ഉടമയുടെ വീട്ടിൽനിന്ന് രക്ഷപ്പെട്ട സിംഹക്കുട്ടി. സബാഹ് അൽ അഹമ്മദ് ഭാഗത്താണ് സംഭവം. അപ്രതീക്ഷിതമായ സംഭവം പരിസരവാസികളിൽ ആശങ്കയുയർത്തി. സിംഹക്കുട്ടി അതിന്റെ ഉടമയുടെ വസതിയിൽനിന്ന് രക്ഷപ്പെട്ട് സബാഹ് അൽ അഹമ്മദ് പ്രദേശത്തെ തെരുവുകളിൽ അലഞ്ഞുതിരിയുന്നതായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ഇതോടെ സിംഹക്കുട്ടിയെക്കുറിച്ചുള്ള വിവരം ലഭിച്ച പൊതു സുരക്ഷ ഉദ്യോഗസ്ഥർ, ട്രാഫിക് പട്രോളിങ് എന്നിവരടങ്ങിയ സംയുക്ത സംഘം സംഭവസ്ഥലത്തെത്തി. അപകടങ്ങളില്ലാതെ സിംഹക്കുട്ടിയെ സുരക്ഷിതമായി പിടികൂടി ഭീഷണി ഒഴിവാക്കി. ഇത്തരം ജീവികളെ സ്വകാര്യമായി വളർത്തുന്നത് നിയമ വിരുദ്ധമായതിനാൽ സിംഹത്തിന്റെ ഉടമ രംഗത്തുവന്നിട്ടില്ല. ഉടമയെ കണ്ടെത്താൻ അധികൃതർ അന്വേഷണം നടത്തിവരുകയാണ്. സിംഹക്കുട്ടിയെ പിന്നീട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.