കുവൈത്ത് സിറ്റി: ഫിനൈതീസിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ ആരോഗ്യ കേന്ദ്രം തുറന്നു. ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് ഉദ്ഘാടനം ചെയ്തു. ജനിതക മാറ്റം സംഭവിച്ച വൈറസ് കുവൈത്തിൽ എത്തുകയാണെങ്കിൽ രോഗികളുടെ എണ്ണം വർധിക്കാനിടയുണ്ടെന്നും എത്താതിരിക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ നിരക്ക് വർധിപ്പിക്കാൻ കഴിഞ്ഞത് രോഗ വ്യാപനം തടയാനും മരണ നിരക്ക് കുറക്കാനും തീവ്രപരിചരണം ആവശ്യമായ നിലയിലേക്ക് എത്താതിരിക്കാനും സഹായിച്ചിട്ടുണ്ട്. പുതുതായി രാജ്യത്ത് എത്തിയവർ പി.സി.ആർ പരിശോധനക്ക് മുമ്പ് ഏതാനും ദിവസം ക്വാറൻറീനിൽ ഇരിക്കണമെന്നും വൈറസ് ബാധിതനല്ല എന്ന് ഉറപ്പിച്ചതിനു ശേഷം ക്വാറൻറീൻ അവസാനിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.