കുവൈത്ത് സിറ്റി: കാർ വാങ്ങാനെന്ന വ്യാജേന എത്തിയ ആൾ വാഹനം മോഷ്ടിച്ചു കടന്നു. ഫർവാനിയയിൽ ചൊവ്വാഴ്ചയാണ് സംഭവം. കാർ വിൽപനക്കെന്നു കാണിച്ച് കോഴിക്കോട് സ്വദേശിയായ ഉടമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പരസ്യം നൽകിയിട്ടുണ്ടായിരുന്നു. ഇതറിഞ്ഞ് വാഹനം കാണണമെന്നു പറഞ്ഞ് കുവൈത്തി എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ വിളിച്ചു സംസാരിച്ചു.
തുടർന്ന് രാത്രി വാഹനം കാണാനും ഓടിച്ചുനോക്കാനുമായി എത്തുമെന്നും അറിയിച്ചു. ഇതിനുശേഷം ഇഷ്ടപ്പെട്ടാൽ വാങ്ങാമെന്നായിരുന്നു വാഗ്ദാനം. രാത്രിയിൽ ആൾ എത്തി, തുടർന്ന് ഉടമ സൈഡ് സീറ്റിലിരുന്ന് വന്നയാളോട് വാഹനമോടിക്കാൻ പറഞ്ഞു. കുറച്ചു മുന്നോട്ടുപോയപ്പോൾ കാർ ആക്സിലറേറ്റർ കൊടുക്കുമ്പോൾ സൗണ്ട് വരുന്നുണ്ടെന്നും ഇറങ്ങി പരിശോധിക്കാനും എത്തിയ ആൾ പറഞ്ഞു.
ഉടമ സൗണ്ട് ഇല്ലെന്നുപറഞ്ഞപ്പോൾ, ഉണ്ടെന്നും വീണ്ടും പരിശോധിക്കാനും ആവശ്യപ്പെട്ടു. ഇതോടെ ഉടമ വാഹനത്തിൽനിന്നിറങ്ങിയതും പ്രതി വാഹനമോടിച്ച് കടന്നു കളയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. 9736 എന്ന നമ്പറിലുള്ള 2007 മോഡൽ ഔഡി- A6 കാറാണ് നഷ്ടപ്പെട്ടത്ത്.
പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല. തുടർന്ന് ഉടമ ഫർവാനിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കാർ കാണുന്നവർ 96669659 എന്ന നമ്പറിൽ അറിയിക്കണമെന്ന് ഉടമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.