കുവൈത്ത് സിറ്റി: ചൊവ്വാഴ്ച കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു. അപകടത്തിൽ മരണപ്പെട്ട അഞ്ചു ഇന്ത്യക്കാരുടെയും രണ്ടു ബംഗ്ലാദേശികളുടെയും മൃതദേഹമാണ് വ്യാഴാഴ്ച നടപടികൾക്കു ശേഷം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയച്ചത്.
മരണപ്പെട്ട ഇന്ത്യക്കാരിൽ നാലു പഞ്ചാബികളുടെ മൃതദേഹം അമൃത്സർ, ഛണ്ഡിഗഡ് എന്നിവിടങ്ങളിലേക്കും തമിഴ്നാട് സ്വദേശിയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളം വഴി സ്വദേശത്തേക്കും എത്തിക്കും. രണ്ട് ബംഗ്ലാദേശികളുടെ മൃതദേഹം ധാക്ക എയർപോർട്ട് വഴി നാട്ടിലെത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് സബ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനം ഒരുക്കിയിരുന്നു. കുവൈത്ത് കേരള മുസ് ലിം അസോസിയേഷന്റെ ആതുര സേവന വിഭാഗമായ മാഗ്നറ്റ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങളുടെ നടപടികൾ പൂർത്തിയാക്കിയത്. കുവൈത്തിലെ ഇന്ത്യൻ എംബസിയും തൊഴിലാളികളുടെ കമ്പനിയും വിഷയത്തിൽ ഇടപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.