കുവൈത്ത് സിറ്റി: അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ സുപ്രധാന മേഖലകൾ നവീകരിക്കാനും വികസിപ്പിക്കാനും മികവുകൾ വർധിപ്പിക്കാനും ലക്ഷ്യമിടുന്നതായി കമ്യൂണിക്കേഷൻ അഫയേഴ്സ് സഹമന്ത്രി ഒമർ അൽ ഒമർ വ്യക്തമാക്കി.
ഡിജിറ്റൽ പരിവർത്തനവും സംയുക്ത സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സെക്രട്ടറി ജനറൽ ഓഫ് ഡിജിറ്റൽ കോഓപറേഷൻ ഓർഗനൈസേഷൻ (ഡി.സി.ഒ) ദീമാ അൽ യഹ്യയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന. ഡിജിറ്റൽ പരിവർത്തനം, മെച്ചപ്പെട്ട ഭാവിയിലേക്കുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കൽ എന്നിവ പരമപ്രധാനമായതിനാൽ ഇത്തരം മീറ്റിങ്ങുകൾ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ തലമുറ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി ഫലപ്രദവും ഉൽപാദനക്ഷമവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കുവൈത്തിന്റെ ചുവടുകൾ അൽ ഒമർ സൂചിപ്പിച്ചു. പരസ്പര ഏകോപനം രൂപപ്പെടുത്തൽ, പ്രസക്തമായ സ്ഥാപനങ്ങൾക്ക് സാങ്കേതികമായ പിന്തുണ നൽകൽ എന്നിവക്കൊപ്പം 2025ലെ കുവൈത്തിന്റെ ഡി.സി.ഒ അധ്യക്ഷസ്ഥാനത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.