കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീന് കുവൈത്ത് സാഹായം തുടരുന്നു. 40 ടൺ വസ്തുക്കളുമായി കുവൈത്തിന്റെ 37ാമത് സഹായ വിമാനം ഞായറാഴ്ച ഊജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മൂന്ന് ആംബുലൻസുകളും വിമാനത്തിലുണ്ട്.
ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷന്റെയും, ആയത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെയും പങ്കാളിത്തത്തോടെ അൽ സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിളാണ് ഇവ അയച്ചത്. കുവൈത്ത് വിദേശകാര്യ മന്ത്രാലയവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി ദുരിതാശ്വാസ സഹായം അയക്കുന്നതിന് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് അൽ സലാം ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.നബീൽ അൽ ഔൻ പറഞ്ഞു.
റഫ ക്രോസിംങ്ങിലെ അൽ അരിഷ് വെയർഹൗസിൽ നിന്ന് ഫലസ്തീനിയൻ റെഡ് ക്രസന്റിന് ഇവ കൈമാറും. ഗസ്സയിൽ അവശ്യവസ്തുക്കളുടെയും വിവിധ സാമഗ്രികളുടെയും വലിയ കുറവ് അനുഭവപ്പെടുന്നതിനാൽ ഫലസ്തീൻ റെഡ് ക്രസന്റിന്റെ അഭ്യർഥന പ്രകാരമാണ് ദുരിതാശ്വാസ സഹായങ്ങൾ അയച്ചതെന്നും അൽ ഔൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.