കുവൈത്ത് സിറ്റി: ആരോഗ്യമേഖലയിൽ അടിയന്തര സേവന പ്രവർത്തനങ്ങൾ നടത്താനും വിദേശരാജ്യങ്ങളിലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താനുമായി രാജ്യത്ത് സർവിസ് നടത്തുന്ന എയര്‍ ആംബുലന്‍സ് പ്രവർത്തനങ്ങളുടെ കരാർ വീണ്ടും പുതുക്കി. ആംബുലൻസ് സർവിസ് തുടരുന്ന സ്വകാര്യ കമ്പനിയുമായി പുതുക്കിയ കരാർ പ്രകാരം എയര്‍ ആംബുലന്‍സിെൻറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ ആറിനായിരുന്നു പഴയ കരാര്‍ അവസാനിച്ചിരുന്നത്. എയര്‍ ആംബുലന്‍സ് കമ്പനിയുമായുള്ള കരാര്‍ തീര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രാലയം കുറച്ചു ദിവസങ്ങളായി കരാര്‍ പുതുക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. ഓഡിറ്റ് ബ്യൂറോയുടെ അംഗീകാരം ലഭിക്കുന്നതിനുള്ള സമയം വൈകിയതാണ് കരാര്‍ പുതുക്കൽ നടപടി നീളാനിടയായത്.
1.8 മില്യണ്‍ ദീനാറിന് കരാര്‍ ആറ് മാസം കൂടി നീട്ടാനുള്ള അനുമതി കഴിഞ്ഞ മാസം മന്ത്രാലയം ബന്ധപ്പെട്ട കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കമ്മിറ്റിയുടെ തീരുമാന പ്രകാരം ഓഡിറ്റ് ബ്യൂറോയിലേക്ക് ഫയലുകള്‍ കൈമാറുകയും ചെയ്തിരുന്നു. ഓഡിറ്റ് ബ്യൂറോയുടെ പ്രത്യേക അനുമതിയോടെയാണ് ആറുമാസത്തേക്ക് കരാര്‍ വീണ്ടും പുതുക്കിയത്. പുതിയ കരാര്‍ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മുതല്‍ ആറു മാസം കൂടി എയര്‍ ആംബുലന്‍സിെൻറ സേവനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.