കുവൈത്ത് സിറ്റി: അത്യാഹിതഘട്ട പ്രവർത്തന പരിശീലനത്തിന്റെ ഭാഗമായി വ്യോമസേന എയറോമെഡിക്കൽ ഒഴിപ്പിക്കൽ പരിശീലനം നടത്തി. എയർഫോഴ്സിന്റെ മെഡിക്കൽ സർവിസസ് അതോറിറ്റിയുമായി സഹകരിച്ചായിരുന്നു എയറോമെഡിക്കൽ ഒഴിപ്പിക്കൽ വ്യായാമം.
അബ്ദുല്ല അൽ മുബാറക് എയർ ബേസിൽ നടന്ന പരിശീലനത്തിൽ സി 17, സി 130 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളിൽ രോഗികളെയും പരിക്കേറ്റവരെയും കൊണ്ടുപോകുന്ന സാഹചര്യങ്ങൾ ആവിഷ്കരിച്ചതായി കുവൈത്ത് ആർമി അറിയിച്ചു.
എയറോമെഡിക്കൽ ഒഴിപ്പിക്കലിൽ വ്യോമസേനയും മെഡിക്കൽ സർവിസസ് അതോറിറ്റിയും തമ്മിലുള്ള സഹകരണം, ഏകോപനം, പ്രതികരണം എന്നിവയുടെ വേഗവും നിലവാരവും ഉയർത്തുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.