കുവൈത്ത് സിറ്റി: മനുഷ്യക്കടത്തും കള്ളക്കടത്തും തടയൽ ലക്ഷ്യമിട്ടുള്ള ബോധവത്കരണ പരിപാടിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടക്കം. പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് വിമാനത്താവളത്തിൽ ബോധവത്കരണ പരിപാടികൾ നടത്തിയത്. വിമാനത്താവളത്തിൽ എത്തിയവർക്ക് മനുഷ്യക്കടത്ത്, കള്ളക്കടത്ത് എന്നിവയും നിയമങ്ങളെകുറിച്ചും അധികൃതർ വിശദീകരിച്ചു. ലഘുരേഖകളും കൈമാറി. മനുഷ്യക്കടത്തും കള്ളക്കടത്തും തടയുന്നതുമായി ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റിയുടെ ബോങ്വത്കരണ കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി.
രാജ്യത്തെ പ്രവാസികളുടെ അന്തസ്സും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്നതിന് നിയമപരമായ പിന്തുണ നൽകാനുള്ള ദേശീയ കമ്മിറ്റിയുടെ ശ്രമങ്ങൾക്കും താൽപര്യത്തിനും മാൻപവർ പ്രൊട്ടക്ഷൻ സെക്ടർ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ മുറാദ് നന്ദി പറഞ്ഞു. തൊഴിൽ പ്രശ്നങ്ങൾ, അഭയം, മനുഷ്യക്കടത്ത് സംബന്ധിച്ച കുവൈത്ത് നിയമങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ അതോറിറ്റിയുടെ പങ്കിനെക്കുറിച്ചും അൽ മുറാദ് വിശദീകരിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.