കുവൈത്ത് സിറ്റി: അക്ബർ ട്രാവൽസിെൻറ മൂന്ന് ചാർേട്ടഡ് വിമാനങ്ങൾ ബുധനാഴ്ച കുവൈത്തിൽനിന്ന് കേരളത്തിലേക്ക് യാത്രയായി. ബുധനാഴ്ച രാത്രി പത്തു മണിക്ക് കോഴിക്കോേട്ടക്കും 11 മണിക്ക് കണ്ണൂരിലേക്കും 12 മണിക്ക് കൊച്ചിയിലേക്കുമാണ് പ്രത്യേക വിമാനങ്ങൾ യാത്രയായത്. ജസീറ എയർവേയ്സാണ് സർവീസ് നടത്തിയത്. ഒാരോ വിമാനത്തിലും 160 വീതം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ അയക്കുമെന്ന് അക്ബർ ട്രാവൽസ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ ബുക്ക് ചെയ്തിരുന്ന ഗോ എയർ വിമാനം റദ്ദാക്കിയത് അൽപസമയം ആശങ്കക്ക് വകവെച്ചെങ്കിലും പകരം ജസീറ എയർവേയ്സ് വിമാനം ഏർപ്പാടാക്കി പ്രശ്നം പരിഹരിച്ചു. ബുധനാഴ്ച അക്ബർ ട്രാവൽസ് ഗോ എയർ വിമാനമാണ് ഏർപ്പാട് ചെയ്തിരുന്നത്. എന്നാൽ, അനുമതി ലഭിക്കാത്തതിനാൽ ഇവ ഇന്ത്യയിൽനിന്ന് വന്നില്ല. പകരം ജസീറ എയർവേയ്സാണ് സർവീസ് നടത്തിയത്.
കുവൈത്തിൽനിന്നുള്ള ചാർേട്ടഡ് വിമാന സർവീസുമായി ബന്ധപ്പെട്ട് ഇന്ത്യൻ, കുവൈത്ത് വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ തർക്കമാണ് അനിശ്ചിതത്വത്തിനിടയാക്കിയത്. കുവൈത്തി കമ്പനികളെ അവഗണിച്ച് ഇന്ത്യൻ വിമാനക്കമ്പനികളെ ഏൽപിക്കുന്നത് ശരിയല്ലെന്നും തുല്യ അവസരം നൽകണമെന്നുമാണ് കുവൈത്തിെൻറ വാദം.
കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സുമാണ് പൊതുമാപ്പുകാരെ കൊണ്ടുപോയത്. ഇപ്പോൾ പണം ഇൗടാക്കിയുള്ള സർവീസ് നടത്തുേമ്പാൾ കുവൈത്തി കമ്പനികളെ അവഗണിച്ച് ഇന്ത്യൻ വിമാനക്കമ്പനികളെ ഏൽപിക്കുന്നത് ശരിയല്ലെന്നും തുല്യ അവസരം നൽകണമെന്നുമാണ് കുവൈത്തിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.