കുവൈത്ത് സിറ്റി: അൽമദ്റസത്തുൽ ഇസ്ലാമിയ സാൽമിയ 2023-24 അധ്യയനവർഷത്തിലെ പ്രഥമ രക്ഷാകർതൃ സംഗമം കെ.ഐ.ജി എജുക്കേഷൻ ബോർഡ് ഡയറക്ടർ അബ്ദുൽ റസാഖ് നദ്വി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ. ഷിഹാബ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യപ്രഭാഷണം നടത്തി.
കെ.ഐ.ജി എജുക്കേഷൻ ബോർഡ് സെക്രട്ടറി പി.ടി. ഷാഫി, ബോർഡ് അംഗം ഡോ. അലിഫ് ഷുക്കൂർ, കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ് എന്നിവർ പങ്കെടുത്തു. പി.ടി.എ സെക്രട്ടറി ഷംനാദ് ഷാഹുൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാർഥി അഹ്നാഫ് ഫൈസൽ ഖിറാഅത്ത് നടത്തി.
വാർഷിക പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്കും ഖുർആൻ പാരായണ മത്സരത്തിലും എക്സിബിഷനിലും വിജയം നേടുകയും പങ്കെടുക്കുകയും ചെയ്ത കുട്ടികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും അഡ്മിൻ റിഷ്ദിൻ അമീറിന്റെ മേൽനോട്ടത്തിൽ വിതരണം ചെയ്തു. പി.ടി.എ ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയിൽ സ്വാഗതവും അധ്യാപകൻ ജവാദ് അമീർ നന്ദിയും പറഞ്ഞു.
പി.ടി.എ ഭാരവാഹികൾ: വി.കെ. ഷിഹാബ് (പ്രസി.), ഷംനാദ് ഷാഹുൽ (ജന.സെക്ര.), ഫിറോസ് (വൈ. പ്രസി.), അഫ്സൽ അബ്ദുല്ല (ജോ. സെക്ര.), അബ്ദുൽ അസീസ് മാട്ടുവയിൽ (ട്രഷ.). പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.