കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിലുള്ള അൽ മദ്റസത്തുൽ ഇസ്ലാമിയ ഫഹാഹീൽ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. മദ്റസ ആക്ടിങ് പ്രിൻസിപ്പലും കെ.ഐ.ജി ഷൂറ അംഗവുമായ നിയാസ് ഇസ്ലാഹി ദേശീയ ദിന സന്ദേശം നൽകി.
നമ്മുടെ രാജ്യമായ ഇന്ത്യയോടുള്ള സ്നേഹം പോലെ നാം ജീവിച്ചു കൊണ്ടിരിക്കുന്ന ഈ രാജ്യത്തോടും കൂറും സ്നേഹവും പുലർത്തണമെന്നും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ദൈവത്തിന് നന്ദിയുള്ളവരായി മാറണമെന്നും അദ്ദേഹം ഉണർത്തി. ആയിഷ നുഹ ഖിറാത്ത് നടത്തി. വിദ്യാർഥികൾ ദേശീയ ഗാനം ആലപിക്കുകയും മറ്റു വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
വിദ്യാർഥികൾക്ക് കളറിങ്, ചിത്രരചന മത്സരങ്ങളും നടന്നു. മദ്റസ പി.ടി.എ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ ആശംസകൾ നേർന്നു. ട്രഷറർ ഖമറുദ്ദീൻ, അധ്യാപകരായ എ.സി. സാജിദ്, ഫൈസൽ അബ്ദുല്ല, അലവിക്കുട്ടി, ബുഷ്റ, നസീബ ജസീൽ, സുമയ്യ നിയാസ്, ഷമീന അബ്ദുൽ ഖാദർ, ഉസാമ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.