കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ സംഘടനയായ മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപനും സഭയുടെ മദ്യവർജ്ജന പ്രസ്ഥാന പ്രസിഡന്റുമായ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത നിർവഹിച്ചു. മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും മലങ്കര സഭയിലെ മറ്റെല്ലാ ഇടവകകൾക്കും ഇത് മാതൃകയാക്കാവുന്നതാണെന്നും മെത്രാപോലീത്ത അഭിപ്രായപെട്ടു. മഹാ ഇടവക വികാരിയും മദ്യവർജ്ജന പ്രസ്ഥാനം യൂനിറ്റ് പ്രസിഡന്റുമായ ഫാ.ഡോ.ബിജു ജോർജ് പാറക്കൽ അധ്യക്ഷത വഹിച്ചു. ഇടവക ട്രസ്റ്റി ജോജി പി.ജോൺ ആശംസകൾ നേർന്നു. പ്രോഗ്രാം കോഓഡിനേറ്റർ എബി ശാമുവേൽ സ്വാഗതവും സെക്രട്ടറി റോയ് എൻ.കോശി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.