ആവശ്യമായ വർക്ക് പെർമിറ്റ് നൽകാൻ എല്ലാ കമ്പനികൾക്കും അനുമതി

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ കമ്പനികൾക്കും ആവശ്യമായ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള അനുമതി നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.എം). ഇതോടെ കൂടുതല്‍ പ്രവാസി തൊഴിലാളികളെ റിക്രൂട്ട്മെന്റ് ചെയ്യാന്‍ കമ്പനികൾക്ക് കഴിയും. കമ്പനികളെ മൂന്ന് ഗ്രൂപ്പുകളായി തരം തിരിച്ചിരുന്ന മുൻ വ്യവസ്ഥകളും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ റദ്ദാക്കി. ഇതോടെ കമ്പനികൾക്ക് തൊഴിൽ ആവശ്യത്തിന്‍റെ 100 ശതമാനത്തിനും വർക്ക് പെർമിറ്റുകൾ അനുവദിക്കാം. പുതിയ തീരുമാനം അനുസരിച്ച് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനായി ഒരാൾക്ക് 150 ദീനാര്‍ ഫീസ്‌ നിശ്ചയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തിൽ തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ വരുന്നത് ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഗുണകരമാകും. അതിനിടെ രാജ്യ​ത്തേക്കുള്ള പ്രവാസി തൊഴിലാളി റിക്രൂട്ട്‌മെന്‍റ് ജൂൺ ഒന്നു മുതൽ പുനരാരംഭിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയിലെ തൊഴിലാളി ക്ഷാമവും ചെലവും കുറക്കൽ, മനുഷ്യ കടത്ത് തടയൽ എന്നിവ ലക്ഷ്യമിട്ടാണ് നടപടി. നേരത്തെ പൗരന്മാരുടെയും പ്രവാസികളുടെയും അനുപാതം സന്തുലിതമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 

Tags:    
News Summary - All companies are allow issue necessary work permits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.