ആവശ്യമായ വർക്ക് പെർമിറ്റ് നൽകാൻ എല്ലാ കമ്പനികൾക്കും അനുമതി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ കമ്പനികൾക്കും ആവശ്യമായ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള അനുമതി നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.എം). ഇതോടെ കൂടുതല്‍ പ്രവാസി തൊഴിലാളികളെ റിക്രൂട്ട്മെന്റ് ചെയ്യാന്‍ കമ്പനികൾക്ക് കഴിയും. കമ്പനികളെ മൂന്ന് ഗ്രൂപ്പുകളായി തരം തിരിച്ചിരുന്ന മുൻ വ്യവസ്ഥകളും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ റദ്ദാക്കി. ഇതോടെ കമ്പനികൾക്ക് തൊഴിൽ ആവശ്യത്തിന്‍റെ 100 ശതമാനത്തിനും വർക്ക് പെർമിറ്റുകൾ അനുവദിക്കാം. പുതിയ തീരുമാനം അനുസരിച്ച് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനായി ഒരാൾക്ക് 150 ദീനാര്‍ ഫീസ് നിശ്ചയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തിൽ തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ വരുന്നത് ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഗുണകരമാകും. അതിനിടെ രാജ്യത്തേക്കുള്ള പ്രവാസി തൊഴിലാളി റിക്രൂട്ട്‌മെന്‍റ് ജൂൺ ഒന്നു മുതൽ പുനരാരംഭിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയിലെ തൊഴിലാളി ക്ഷാമവും ചെലവും കുറക്കൽ, മനുഷ്യ കടത്ത് തടയൽ എന്നിവ ലക്ഷ്യമിട്ടാണ് നടപടി. നേരത്തെ പൗരന്മാരുടെയും പ്രവാസികളുടെയും അനുപാതം സന്തുലിതമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.