ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക

അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ആ​ശം​സ നേ​ർ​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യു​ടെ 78ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും കു​വൈ​ത്തി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​വൈ​ത്തും ഇ​ന്ത്യ​യും ത​മ്മി​ലെ ദൃ​ഢ​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ ബ​ന്ധ​ത്തി​ന് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി​യ​തി​ന് കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​നും സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും അ​ഗാ​ധ​മാ​യ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന ഈ ​പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. 78ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ നി​ര​വ​ധി​യാ​യ നേ​ട്ട​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു.

ജ​നാ​ധി​പ​ത്യം, ബ​ഹു​സ്വ​ര​ത, നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്നീ ത​ത്ത്വ​ങ്ങ​ൾ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ​താ​ണ്. എ​ല്ലാ മ​ത​ങ്ങ​ളു​ടെ​യും സ​മ​ത്വം, ലോ​കം ഒ​രു കു​ടും​ബം എ​ന്നീ ത​ത്ത്വ​ചി​ന്ത​ക​ളാ​ണ് രാ​ജ്യ​ത്തി​ന്റെ വി​ദേ​ശ​ന​യ​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മെ​ന്നും ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Ambassador Dr Adarsh Swaika wishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.