കുവൈത്ത് സിറ്റി: വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മുബാറക്കിയ മാർക്കറ്റിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ. ക്ലാസിക്കൽ ആർക്കിടെക്ചറോടുകൂടിയ ഹോട്ടൽ, ഷോപ്പിങ് കോംപ്ലക്സ്, പാർക്കിങ് ലോട്ട്, മറ്റു നിരവധി സംരംഭങ്ങൾ എന്നിവയുടെ നിർമാണം പദ്ധതിയിലുണ്ടെന്ന് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ മുഹമ്മദ് അൽ മഷാൻ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുവൈത്ത് നാഷനൽ ഗാർഡ് മേധാവി ശൈഖ് സാലിം അൽ അലി അൽ സാലിം അസ്സബാഹിന്റെ നിര്യാണത്തിൽ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി.
വിവിധ കരട് ബില്ലുകൾക്കും യോഗം അനുമതി നൽകിയതായി ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അബ്ദുല്ല അൽ മൗഷർജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.