വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സ്വ​യം ട്രോ​ളി​ക​ൾ ഉ​പ​യോ​ഗി​ക്കാം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഗേ​ജു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് പു​തി​യ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം പോ​ർ​ട്ട​റെ ഉ​ൾ​പ്പെ​ടു​ത്താ​തെ യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ട്രോ​ളി ഉ​പ​യോ​ഗി​ക്കാം. പോ​ർ​ട്ട​ർ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ചെ​റി​യ ട്രോ​ളി​ക്ക് ഒ​രു ദി​നാ​റും വ​ലി​യ ട്രോ​ളി​ക്ക് ര​ണ്ട് ദി​നാ​റും ഈ​ടാ​ക്കും.

യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ൾ മോ​ശം രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും അ​ധി​ക പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു​മെ​തി​രാ​യ നീ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നേ​ര​ത്തെ ഇ​തി​ൽ ചി​ല ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​ര്‍ന്നി​രു​ന്നു. ട്രോ​ളി​യും ല​ഗേ​ജും കൈ​കാ​ര്യം ചെ​യ്യാ​നാ​യി പ്ര​ത്യേ​ക ജീ​വ​ന​ക്കാ​രെ​യും കൗ​ണ്ട​റും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്കാ​യി ഫോ​ൺ ന​മ്പ​റും അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - At the airport Travelers themselves Trolleys can be used

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.