കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണമന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫാരിസുമായി ചർച്ച നടത്തി. ഹൈഡ്രോകാർബൺ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണവും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും ചർച്ച ചെയ്തതായി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട ഉപ വിദേശകാര്യമന്ത്രി അബ്ദുൽ അസീസ് അൽ ജാറുല്ലയുമായും അംബാസഡർ ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.