കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൂസയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ സമൂഹത്തിന്റെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. നഴ്സുമാരുടെ പ്രശ്നങ്ങൾ, ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ധാരണപത്രം നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായതായി അധികൃതർ അറിയിച്ചു.
തുടർന്നും ഇരുപക്ഷവും സ്ഥിരമായി ആശയവിനിമയം നടത്തി പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാമെന്ന് സമ്മതിച്ചു.
മനുഷ്യവിഭവം സംബന്ധിച്ച് ഇന്ത്യയും കുവൈത്തും സഹകരണം ശക്തമാക്കാനുള്ള വഴികൾ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.