പ്ര​ധാ​ന​മ​ന്ത്രി, മ​ന്ത്രി​മാ​ർ എ​ന്നി​വ​രു​മാ​യി അ​മീ​ർ ച​ർ​ച്ച ന​ട​ത്തി


കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ചൊ​വ്വാ​ഴ്ച ബ​യാ​ൻ പാ​ല​സി​ൽ പ്ര​ധാ​ന​മ​ന്ത്രി, മു​തി​ർ​ന്ന മ​ന്ത്രി​മാ​ർ എ​ന്നി​വ​രെ സ്വീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ഹ​മ്മ​ദ് ഫ​ഹ​ദ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​മാ​യി പ്ര​ത്യേ​ക സ​മ​യ​ങ്ങ​ളി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യെ നാ​മ​ക​ര​ണം ചെ​യ്യു​ന്ന​തി​നു​മു​മ്പ് ഭ​ര​ണ​ഘ​ട​ന​ക്ക് അ​നു​സൃ​ത​മാ​യി അ​മീ​ർ ന​ട​ത്തു​ന്ന പ​തി​വ് കൂ​ടി​യാ​ലോ​ച​യു​ടെ ഭാ​ഗ​മാ​ണ് കൂ​ടി​ക്കാ​ഴ്ച എ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തേ അ​മീ​ർ സ്പീ​ക്ക​ർ, മു​ൻ സ്പീ​ക്ക​ർ, മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.

ഡി​സം​ബ​ർ 20ന് ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​മീ​ർ ഇ​ത് അം​ഗീ​ക​രി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ ത​ന്നെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ഏ​ൽ​പിക്കു​ക​യും ചെ​യ്തു. പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ക്കാ​ൻ ശൈ​ഖ് അ​ഹ്മ​ദി​നെ വീ​ണ്ടും നി​യ​മി​ക്ക​ണോ പ്ര​ധാ​ന​മ​ന്ത്രി​യാ​യി പു​തി​യ വ്യ​ക്തി വേ​ണോ എ​ന്ന് അ​മീ​റി​ന് തീ​രു​മാ​ന​മെ​ടു​ക്കാം. പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ക്കു​ക. അ​തു​വ​രെ നി​ല​വി​ലു​ള്ള മ​ന്ത്രി​സ​ഭ ചു​മ​ത​ല നി​ർ​വ​ഹി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.