കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും ഉണർവുള്ള സമ്പദ്വ്യവസ്ഥകളുടെ പട്ടികയിൽ ഇടംപിടിച്ച് കുവൈത്ത്. ‘ഇൻസൈഡർ മങ്കി’ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കുവൈത്ത് മികച്ച സ്ഥാനം നേടിയത്.
റിപ്പോർട്ടുപ്രകാരം ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് 21ാം സ്ഥാനത്താണ്. ഗയാന, പനാമ, യു.എസ് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. മിക്ക ഗൾഫ് രാജ്യങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കുവൈത്തിന്റെ സാമ്പത്തികരംഗം തിരിച്ചുവരവിന്റെ പാതയിലാണ്. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതും വാണിജ്യ, നിക്ഷേപ തടസ്സങ്ങൾ നീങ്ങിയതും രാജ്യത്തെ സാമ്പത്തിക മേഖലക്ക് ഉണർവേകിയിട്ടുണ്ട്. നിലവിൽ കുവൈത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ പകുതിയും സർക്കാർ വരുമാനത്തിന്റെ 90 ശതമാനവും എണ്ണ മേഖലയിൽനിന്നാണ്. എണ്ണശേഖരം തന്ത്രപരമായി വിനിയോഗിക്കുന്നതാണ് കുവൈത്തിന്റെ സാമ്പത്തിക വളർച്ചക്ക് അടിസ്ഥാനം.
എണ്ണവരുമാനത്തിന്റെ 10 ശതമാനം ഭാവി തലമുറയുടെ കരുതൽ നിധിയിലേക്ക് വകയിരുത്തിയശേഷമാണ് കുവൈത്ത് വരുമാനം കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.