ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ തീപിടിച്ചു

കുവൈത്ത് സിറ്റി: ബ്നെയ്ദ് അൽ ഖർ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ തീ പിടിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഹിലാലി,ഷഹീദ് സ്റ്റേഷനുകളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലെ മാലിന്യത്തിനാണ് തീ പിടിച്ചത്. അഗ്നിശമന സേന വൈകാതെ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന് അഗ്നിശമന സേന അറിയിച്ചു.

Tags:    
News Summary - An abandoned building caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.