കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ ശാസ്ത്രബോധത്തിന്റെയും ആശയങ്ങളുടെയും പ്രദർശന വേദിയായ എ.പി.ജെ. അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് മത്സര വിജയികളെ ‘എജുകഫേ’യുടെ രണ്ടാം ദിനത്തിൽ പ്രഖ്യാപിച്ചു. ഫൈനൽ റൗണ്ടിൽ മികച്ച ആശയവും അവതരണവും കാഴ്ചവെച്ച ലിയാൻ അഷ്റഫ് ഒന്നാം സ്ഥാനം നേടി മേളയിലെ താരമായി.
സുബിൻ-നേഹ ടീം രണ്ടാം സ്ഥാനം നേടി. ശ്രേയ ശർമക്കാണ് മൂന്നാം സ്ഥാനം. വിജയികൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റും ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് കൈമാറി. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ (കെ.ഐ.എസ്.ആർ) ശാസ്ത്രജ്ഞൻ ഡോ. ജാഫറലി പറോൽ, കുവൈത്ത് പ്രോജക്ട്സ് കമ്പനി ഹോൾഡിങ്ങിൽ ഫിനാൻസ് മാനേജർ പി. സമീർ മുഹമ്മദ്, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ബയോടെക്നോളജി പ്രോഗ്രാമിലെ റിസർച്ച് സയന്റിസ്റ്റ് ഡോ. നസിമ ഹബീബി എന്നിവരാണ് വിദ്യാർഥികളുടെ ആശയങ്ങളെ വിലയിരുത്തിയത്. കുവൈത്തിലെ വിവിധ സ്കൂളുകളിൽനിന്നായി തെരഞ്ഞെടുത്ത ടീമംഗങ്ങളിൽ നിന്ന് നവീന ആശയങ്ങൾ അവതരിപ്പിച്ചവരാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
പുരസ്കാര വിതരണ ചടങ്ങിൽ ഗൾഫ് മാധ്യമം കുവൈത്ത് റീജനൽ മാനേജർ ഫൈസൽ മഞ്ചേരി, എജുകഫേ ജനറൽ കൺവീനർ അൻവർ സഈദ്, ഗൾഫ് മാധ്യമം കുവൈത്ത് എക്സിക്യുട്ടിവ് അംഗങ്ങളായ സക്കീർ ഹുസൈൻ തുവ്വൂർ, മനാഫ് കൊച്ചുമരക്കാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.