കുവൈത്ത് സിറ്റി: കല കുവൈത്ത് അംഗങ്ങൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. പ്രോ അഡ്വാൻസ് ഡബ്ൾസ്, ഇന്റർമീഡിയറ്റ് ഡബ്ൾസ്, വനിത ഡബ്ൾസ്, കുട്ടികളുടെ ഡബ്ൾസ് വിഭാഗങ്ങളിൽ മത്സരം നടത്തി. ബി.ഇ.സി മാർക്കറ്റിങ് മാനേജർ രാംദാസ് ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു.
കല ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതവും സ്വാഗതസംഘം കൺവീനർ സജിൻ മുരളി നന്ദിയും പറഞ്ഞു. കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ സംസാരിച്ചു. പ്രോ അഡ്വാൻസ് വിഭാഗത്തിൽ അബൂഹലിഫ എ യൂനിറ്റിലെ അനീഫ് കെ. ലത്തീഫ്, എബിൻ സി. മാത്യു ടീം ഒന്നാം സ്ഥാനവും ഹസാവി എ യൂനിറ്റിലെ ബിബിൻ വി. ജോയ്, മനോജ് മാർക്കോസ് ടീം രണ്ടാം സ്ഥാനവും നേടി.
ഇന്റർമീഡിയറ്റിൽ അബ്ബാസിയ സി യൂനിറ്റിലെ ജിബിൻ, ജെയ്സൻ ജോർജ് ടീം ഒന്നാം സ്ഥാനവും അബ്ബാസിയ ബി യൂനിറ്റിലെ അലക്സ് വർഗീസ്, ജെറിൻ ജേക്കബ് ടീം രണ്ടാം സ്ഥാനവും നേടി. വനിത വിഭാഗത്തിൽ റിഗ്ഗയ് യൂനിറ്റിലെ ഡോ. അഞ്ജലി മൗറിസ്, ആൻസി വിൻസെന്റ് ടീം ഒന്നാം സ്ഥാനവും മംഗഫ് സെൻട്രൽ, അബൂഹലീഫ എ യൂനിറ്റുകളിലെ റിസില സിറിൽ, ജയമോൾ കെനിൽ ടീം രണ്ടാം സ്ഥാനവും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ ബാലവേദി അബുഹലീഫ മേഖലയിലെ ക്രിസ്റ്റ്യാനോ മനീഷ്, പാർഥിവ് രാജ് ടീം ഒന്നാം സ്ഥാനവും ഫഹാഹീൽ വെസ്റ്റിലെ ജമീസൺ ബാസ്റ്റിൻ, തോംസൺ ബാസ്റ്റിൻ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ അബൂഹലീഫ എ യൂനിറ്റിലെ ഫെയ്ത്ത് ഐഡ, സെയ്റ ആൻ ടീം ഒന്നാം സ്ഥാനവും മംഗഫ് യൂനിറ്റിലെ തന്നെ പാർവതി ഷൈൻ, അഭിരാമി ജ്യോതിഷ് ടീം രണ്ടാം സ്ഥാനവും നേടി.
ഇന്റർമീഡിയറ്റ് വിഭാഗത്തിലെ സെമി ഫൈനലിസ്റ്റുകൾക്കുള്ള മെഡലുകൾ മംഗഫ് എഫ് യൂനിറ്റിലെ മുദാസിർ കുപട്ടിൽ, ഫഹാഹീൽ സെൻട്രൽ യൂനിറ്റിലെ ജ്യോതിരാജ് ടീമും അബൂഹലിഫ എ യൂനിറ്റിലെ ജോമോൻ, തോമസ് കുന്നിൽ എന്നീ ടീമുകളും കരസ്ഥമാക്കി. സജിൻ മുരളി, ജെയ്സൺ പോൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.