കുവൈത്ത് സിറ്റി: ഇന്തോന്യേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ചൊവ്വാഴ്ച ആരംഭിച്ച, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനമായ ആസിയാൻ ഉച്ചകോടിയിൽ കുവൈത്ത് പ്രതിനിധിയായി ഡെപ്യൂട്ടി വിദേശമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്. ഉദ്ഘാടന സെഷനിൽ പങ്കെടുത്ത അദ്ദേഹം, നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള അവസരങ്ങളാണ് ഇത്തരം പൊതുവേദികളെന്ന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം തെക്കുകിഴക്കൻ ഏഷ്യയിലെ സൗഹൃദ-സഹകരണ ഉടമ്പടിയിൽ കുവൈത്ത് ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.