കുവൈത്ത് സിറ്റി: ഏഷ്യൻ ഷോട്ട്ഗൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച തുടക്കം. കുവൈത്ത് ഷൂട്ടിങ് ടീം ആദ്യദിനത്തിൽ ഒരു വെള്ളിയും വെങ്കലവും നേടി. ജൂനിയർ സിംഗിൾസ് മത്സരത്തിൽ കുവൈത്തിന്റെ ഷൂട്ടർ സലാ അൽ റഷീദിയാണ് വെള്ളി നേടിയത്. ശക്തമായ മത്സരത്തിന് ശേഷം ലബനൻ താരം ഗസ്സാൻ ബക്ലിനി സ്വർണം നേടി.
ചൈനീസ് യാൻ ഷെൻ ലിയു വെങ്കല മെഡൽ നേടി മൂന്നാമതെത്തി. വെള്ളി മെഡൽ നേട്ടത്തിൽ കുവൈത്ത് ഷൂട്ടർ സലാ അൽ റഷീദി സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. ടിം മത്സരത്തിൽ കുവൈത്തിന്റെ തലാൽ അൽ റഷീദി, നാസർ അൽ മുക്ലദ്, അബ്ദുൽറഹ്മാൻ അൽ ഫൈഹാൻ എന്നിവരാണ് വെങ്കലം നേടിയത്. ഇതേ ഇനത്തിൽ ചൈന സ്വർണവും ഖത്തർ വെള്ളിയും നേടി. കുവൈത്ത് ശൈഖ് സബാഹ് അൽ അഹമ്മദ് ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്സിലാണ് ഒമ്പത് ദിവസത്തെ ചാമ്പ്യൻഷിപ് നടക്കുന്നത്. 26 രാജ്യങ്ങളിൽ നിന്നായി 500 ഓളം ഷൂട്ടർമാരും പരിശീലകരും അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.