കുവൈത്ത് സിറ്റി: കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെൻറ് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിക്ക് 3,61,000 ദിനാർ സഹായം നൽകും. റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കാനുള്ള പദ്ധതിയാണ് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്നത്.
കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെൻറ് ആക്ടിങ് ഡയറക്ടർ ജനറൽ ഗനീം അൽ ഗുനൈമാൻ, കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ചെയർമാൻ ഡോ. ഹിലാൽ അൽ സായർ എന്നിവർ ധാരണപത്രത്തിൽ ഒപ്പിട്ടു. മ്യാൻമറിലെ റാഖാൻ പ്രവിശ്യയിൽനിന്ന് അഭയാർഥികളായി ബംഗ്ലാദേശിലെത്തിയവരാണ് റോഹിങ്ക്യകൾ. വംശീയ അതിക്രമങ്ങളെ തുടർന്ന് മ്യാൻമറിലെ റാഖാൻ പ്രവിശ്യയിൽനിന്ന് 12 ലക്ഷത്തോളം പേർ പലായനം ചെയ്തതായാണ് കണക്ക്. ബംഗ്ലാദേശ് അതിർത്തി കടന്നെത്തിയ അഭയാർഥികളുടെ എണ്ണം ആറുലക്ഷത്തിന് മുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.