കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് ഫർവാനിയ മേഖല ബാഡ്മിൻറൺ ടൂർണമെൻറ് സീസൺ 2 സംഘടിപ്പിച്ചു. യർമൂക് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ മൂന്ന് വിഭാഗങ്ങളിലായി കുവൈത്തിലെ പ്രഗല്ഭരായ അമ്പതോളം ടീമുകൾ മാറ്റുരച്ചു.
ലോവർ ഇൻറർമീഡിയറ്റിൽ ഒന്നാം സ്ഥാനം വിനീഷ് ജോർജ്, ജോജിൻ പീറ്റർ ടീമും രണ്ടാം സ്ഥാനം മാത്യു കെ. അബ്രഹാം, നിധിൻ ടീമും മൂന്നാം സ്ഥാനം പ്രിൻസ് ബാബു, റോബിൻ ടീമും കരസ്ഥമാക്കി.
ഇൻറർ മീഡിയറ്റ് വിഭാഗത്തിൽ ജോബി, ജെറിൻ ടീം ഒന്നാം സ്ഥാനവും നൗഷാദ്, മജീഷ് ടീം രണ്ടാം സ്ഥാനവും റെനി, കിഷോർ ടീം മൂന്നാം സ്ഥാനവും നേടി.
അഡ്വാൻസ് വിഭാഗത്തിൽ നസീബ്, ബേസൺ ടീം ഒന്നാം സ്ഥാനവും പാർഥ്, സൂര്യ ടീം രണ്ടാം സ്ഥാനവും ജിനോ ജോയ്, ബിനോജ് ടീം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര പ്രസിഡൻറ് അൻവർ സഇൗദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അഫ്ത്താബ് ആലം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നയീം സ്വാഗതവും ടൂർണമെൻറ് കൺവീനർ ലായിക് അഹമദ് നന്ദിയും പറഞ്ഞു.
വിജയികൾക്കുള്ള സമ്മാനങ്ങൾ കേന്ദ്ര മേഖല കമ്മിറ്റി അംഗങ്ങളായ അനിയൻ കുഞ്ഞ് പാപ്പച്ചൻ, ഖലീലുൽ റഹ്മാൻ, ഗിരീഷ് വയനാട്, അഷ്കർ മാളിയേക്കൽ, രാജേഷ്, അബ്ദുൽ വാഹിദ് എന്നിവരും ബദർ അൽ സമ, ഹോളി സ്വീറ്റ്സ്, ദല്ല സൂപ്പർമാർക്കറ്റ്, ഡേ ഫ്രഷ്, മലബാർ ഗോൾഡ്, യുയർ കാർഗോ, സെല്ല ഗോൾഡ് എന്നിവയുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകി. വളൻറിയർ ക്യാപ്റ്റൻ ഷിയാസ്, അമ്പയർ ഇൻ ചാർജ് കെ.വി. ഫൈസൽ എന്നിവർ കളിക്കളം നിയന്ത്രിച്ചു.
വാഹിദ ഫൈസൽ, പി.ടി.പി. ആയിഷ, അറഫാത്ത്, ഷഫീർ, നൈസാം, റാഹിദ്, ഫഹീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.