കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് ഓപൺ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. പ്രോ പ്ലസ് അഡ്വാൻസ്, അഡ്വാൻസ്, ഇൻറർമീഡിയറ്റ്, ലോവർ ഇൻറർമീഡിയറ്റ്, ഇൻറർ ഇൻഫോക് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ നൂറിലധികം ടീമുകൾ പങ്കെടുത്തു.
ഇൻറർ ഇൻഫോക് വിഭാഗത്തിൽ നിധീഷ്, ജെറിൻ ടീം ജേതാക്കളും പ്രിൻസ്, റോബിൻ ടീം റണ്ണറപ്പുമായി.
അനീഷ്, ജോബി ടീം മൂന്നാം സ്ഥാനം നേടി. ലോവർ ഇൻറർ മീഡിയറ്റിൽ ജെഫ്രി, രഞ്ജു അലക്സ് ടീം ഒന്നാം സ്ഥാനവും അബൂ ഐസാൻ, ഷാഹിദ് ടീം രണ്ടാം സ്ഥാനവും മൻസൂർ, സുനീർ ടീം മൂന്നാം സ്ഥാനവും നേടി.
ഇൻറർമീഡിയറ്റിൽ ജുബിൻ, ജമിസൺ ടീം ജേതാക്കളും രാജു, മഹേഷ് ടീം രണ്ടാം സ്ഥാനവും നൗഷാദ്, എൽസൺ ടീം മൂന്നാം സ്ഥാനവും നേടി.
അഡ്വാൻസ് വിഭാഗത്തിൽ സൂര്യ, അനിൽ എന്നിവർ വിജയികളും കിരൺ, ഗിരീഷ് ടീം രണ്ടാം സ്ഥാനക്കാരും എറിക് തോമസ്, രോഹൻ ടീം മൂന്നാം സ്ഥാനക്കാരുമായി. പ്രോ പ്ലസ് അഡ്വാൻസ് വിഭാഗത്തിൽ അർഷാദ്, സൂര്യ ടീം വിജയികളായി. ഹർഷാദ്, നസീബ് ടീം രണ്ടാം സ്ഥാനവും അനീഫ് കെ. ലത്തീഫ്, ഫർഹാൻ ടീം മൂന്നാം സ്ഥാനവും നേടി. ഇൻഫോക് പ്രസിഡൻറ് ബിബിൻ ജോർജ്, സെക്രട്ടറി രാജലക്ഷ്മി, സ്പോർട്സ് കൺവീനർ മെൽവിൻ, ടൂർണമെൻറ് കൺവീനർ പ്രിൻസ് ബാബു, ഇൻഫോക് കോർ കമ്മിറ്റി മെംബർ ഷൈജു കൃഷ്ണൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മുഹമ്മദ് ഷാ എന്നിവർ വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും കൈമാറി. ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.