ബാലവേദി കുവൈത്ത് ഫഹാഹീൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘സിനിമാ ജാലകം -കുഞ്ഞു കണ്ണുകളിലൂടെ’ പരിപാടിയിൽനിന്ന്

ബാലവേദി 'സിനിമ ജാലകം -കുഞ്ഞുകണ്ണുകളിലൂടെ' പരിപാടി നടത്തി

മാതൃഭാഷ പഠനോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി

കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് ഫഹാഹീൽ മേഖല കമ്മിറ്റി 'സിനിമാ ജാലകം -കുഞ്ഞു കണ്ണുകളിലൂടെ' പരിപാടിയും മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ- ഫഹാഹീൽ മേഖല പഠനോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

മംഗഫ് കല സെൻററിൽ നടന്ന പരിപാടിയിൽ ബാലവേദി ഫഹാഹീൽ പ്രസിഡൻറ് ഋഷി പ്രസീത് അധ്യക്ഷത വഹിച്ചു. പ്രഫ. വി. അനികുമാർ ഉദ്ഘാടനം ചെയ്തു. ബാലവേദി ഫഹാഹീൽ മേഖല സെക്രട്ടറി ആൻസിലി തോമസ് സ്വാഗതം പറഞ്ഞു.

കല കുവൈത്ത് സാഹിത്യവിഭാഗം സെക്രട്ടറി കവിത അനൂപ്, ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം സംസാരിച്ചു. ബാലവേദി ചാച്ചാജി ക്ലബ് പ്രസിഡൻറ് ഫാത്തിമ ഷാജു നന്ദി പറഞ്ഞു.

സംവിധായകൻ നിഷാദ് കാട്ടൂരിന്റെ സിനിമ കളരിയും മാതൃഭാഷ പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ. ജോൺ, കല കുവൈത്ത് സാമൂഹിക വിഭാഗം സെക്രട്ടറി പി.ജി. ജ്യോതിഷ്, കേന്ദ്ര കമ്മിറ്റി അംഗം ബിജോയ്, മേഖല പ്രസിഡൻറ് പ്രസീത് കരുണാകരൻ, മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗം സനൽ കുമാർ എന്നിവർ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.