കുവൈത്ത് സിറ്റി: കല കുവൈത്ത് ഫഹാഹീൽ മേഖല കമ്മിറ്റി എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷ ീറിെൻറ ഓർമകൾ പങ്കിട്ട് ‘ആ മാങ്കോസ്റ്റിൻ ചോട്ടിൽ’ എന്ന പേരിൽ സാഹിത്യ സദസ്സ് സംഘട ിപ്പിച്ചു. മംഗഫ് കല സെൻററിൽ നടന്ന പരിപാടി ലോക കേരള സഭാംഗം സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ മേഖല പ്രസിഡൻറ് സജീവ് എബ്രഹാം അധ്യക്ഷത വഹിച്ചു. ‘ബഷീറിെൻറ പെണ്ണുങ്ങൾ’ വിഷയത്തിൽ മംഗഫ് ഈസ്റ്റ് യൂനിറ്റ് അംഗം ലിജ ചാക്കോയും, ‘ബഷീർ: ജീവിതം, സാഹിത്യം’ എന്ന വിഷയത്തിൽ ഫഹാഹീൽ മേഖല എക്സിക്യൂട്ടിവ് അംഗം ജയകുമാർ സഹദേവനും പ്രബന്ധം അവതരിപ്പിച്ചു.
കല ആക്ടിങ് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് ചർച്ചയിൽ ബിനോയി തോമസ്, റിയാസ്, നാഗനാഥൻ, മണികണ്ഠൻ വട്ടംകുളം, ഷെറിൻ ഷാജു, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു. ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി. ഹനീഫ് സ്വാഗതവും മേഖല എക്സിക്യൂട്ടിവ് അംഗവും സാഹിത്യ വിഭാഗം ചുമതലക്കാരനുമായ എൽ.എസ്. സുരേഷ്കുമാർ നന്ദിയും പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിെൻറ ‘പൂവൻപഴം’ എന്ന കൃതിയെ ആസ്പദമാക്കി ഫഹാഹീൽ മേഖല പ്രസിഡൻറ് സജീവ് എബ്രഹാം അണിയിച്ചൊരുക്കി ബാലവേദി പ്രവർത്തകരായ ഋഷി പ്രസീദ്, ഫാത്തിമ ഷാജു എന്നിവർ അവതരിപ്പിച്ച സ്കിറ്റും ബഷീറിനെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനവും നടന്നു. ബഷീർ കൃതികളുടെ പുറംചട്ടകളുടെ ചിത്രങ്ങൾ കൊണ്ട് പ്രദർശനവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.