കുവൈത്ത് സിറ്റി: സ്ത്രീവേഷം ധരിച്ച് ഭിക്ഷാടനത്തിൽ ഏർപ്പെട്ട ഒരാളെ താമസകാര്യ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സാൽവ പ്രദേശത്താണ് സംഭവം. ഇയാൾക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിഖാബ് ധരിച്ച് ഭിക്ഷാടനം നടത്തിയ ഏഷ്യക്കാരനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് ഭിക്ഷാടനം നിരോധിക്കുകയും റമദാനിൽ ഇതിനെതിരായ പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യമായും രാജ്യത്തിന്റെ പ്രതിച്ഛായയെ ഹനിക്കുന്നതുമായാണ് ഭിക്ഷാടനത്തെ കണക്കാക്കുന്നത്.
ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ എമർജൻസി നമ്പറായ 112 വഴി റിപ്പോർട്ട് ചെയ്യാൻ അധികൃതർ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഭിക്ഷാടനം നടത്തുന്ന പ്രവാസികളെ ഉടൻ നാടുകടത്തുമെന്നും അവരുടെ സ്പോൺസർ നിയമപരമായി ഉത്തരവാദിയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.