കുവൈത്ത് സിറ്റി: വായനയിലൂടെ സാംസ്കാരിക വിപ്ലവം സാധ്യമാക്കാൻ വേറിട്ട ആശയങ്ങളുമായി കുവൈത്തിലൊരു കാമ്പയിൻ. വായനയിലൂടെ അറിവ് പകരുന്നതിനൊപ്പം അർഹരായ വിദ്യാർഥികൾക്ക് പഠനാവസരമൊരുക്കുന്നതായിരുന്നു കാമ്പയിെൻറ പ്രത്യേകത. രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കാമ്പയിനിലൂടെ എല്ലാവിഭാഗം ജനങ്ങളിലും വായനയുടെ സന്ദേശം എത്തിക്കുകയായിരുന്നു സംഘാടകരുടെ ലക്ഷ്യം. സുറയിലെ 360 മാളിലാണ് വായനയുടെ വിസ്മയലോകം തീർക്കുന്ന റീഡിങ് ഹാൾ സജ്ജീകരിച്ചത്. നിരത്തിവെച്ചിരിക്കുന്ന പതിനായിരക്കണക്കിന് പുസ്തകങ്ങളിെലാന്ന് തെരഞ്ഞെടുത്ത് വായിക്കുക മാത്രമാണ് െചയ്യേണ്ടത്. പകരമോ, വായിക്കുന്ന പേജുകളുടെ എണ്ണത്തിനനുസരിച്ച് കുവൈത്ത് ദീനാർ സമ്മാനമായി ലഭിക്കും.
എന്നാൽ സമ്മാനം വായനക്കാരന് നേരിട്ട് ലഭിക്കില്ല, പകരം പഠിക്കാനാവശ്യമായ സാഹചര്യങ്ങളില്ലാതെ ദുരിതമനുഭവിക്കുന്ന വിദ്യാർഥികൾക്കുള്ളതാണ്. വായനയിലൂടെ ആനന്ദവും അതേസമയം, ഒരു വിദ്യാർഥിയെ അകമഴിഞ്ഞ് സഹായിച്ചതിെല നിർവൃതിയും ലഭിക്കുന്ന ഇൗ വ്യത്യസ്ത കാമ്പയിൻ ബുബിയാൻ ബാങ്കിെൻറ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. വായിക്കുന്ന പേജുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് സമ്മാനത്തുകയും വർധിക്കുന്ന രീതിയിലായിരുന്നു വായനോത്സവം തയാറാക്കിയത്. വായനയിൽ കമ്പമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പ്രചോദനം പകർന്ന ഇൗ കാമ്പയിനിൽ കുത്തിയിരുന്ന് വായിക്കാനെത്തിയത് രണ്ടായിരത്തിലധികം പേരായിരുന്നു. മൂന്നു ദിവസം നീണ്ടുനിന്ന കാമ്പയിനിലൂടെ ഒരു ലക്ഷത്തോളം പേജുകളാണ് വായനയിലൂടെ പുതുവിപ്ലവം തീർക്കാനെത്തിയ വായനക്കാർ വായിച്ചുതീർത്തത്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ വായന തീർക്കുന്ന മൂന്ന് ദിവസത്തെ ഉത്സവത്തിൽ പങ്കാളികളായി.
ലോക ക്ലാസിക്കുകളും രാജ്യാന്തര പുരസ്കാരത്തിനർഹമായ കൃതികളുമുൾപ്പെടെ 20ൽപരം ഭാഷകളിലുള്ള പതിനായിരത്തോളം പുസ്തകങ്ങളാണ് വായനമുറിയിൽ ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.