കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ നഴ്സറി സ്കൂൾ ജീവനക്കാർക്കും ഭിന്നശേഷിക്കാർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ചെയ്തു. 36 നഴ്സറികളിലെ 600ലേറെ ജീവനക്കാർക്കാണ് പ്രത്യേക കാമ്പയിനിലൂടെ ബൂസ്റ്റർ ഡോസ് നൽകിയത്. മുഴുവൻ സ്വകാര്യ നഴ്സറി ഉടമകളോടും തങ്ങളുടെ ജീവനക്കാർ ബൂസ്റ്റർ ഡോസ് എടുത്തു എന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.
നഴ്സറി ജീവനക്കാർ വാക്സിൻ എടുത്തിരിക്കണമെന്ന് നിബന്ധന വെച്ചതിനൊപ്പം കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മുൻകരുതൽ നടപടികളും ജാഗ്രതയും സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇത് ഉറപ്പാക്കാൻ ആരോഗ്യമന്ത്രാലയത്തിലെ പ്രത്യേക സംഘം ഫീൽഡ് പരിശോധന നടത്തുമെന്ന് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് ശുഐബ് പറഞ്ഞു. ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാത്ത നഴ്സറികൾ പൂട്ടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.