മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എം.എൽ.എയുമായിരുന്ന സി. മോയിൻകുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്​ദുറഹ്​മാൻ ഉദ്ഘാടനം ചെയ്യുന്നു

സി. മോയിൻകുട്ടി അനുശോചന യോഗം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എം.എൽ.എയുമായിരുന്ന സി. മോയിൻകുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചന യോഗവും മയ്യിത്ത് നമസ്‌കാരവും സംഘടിപ്പിച്ചു.കെ.എം.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ്​ ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു.ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്​ദുറഹ്​മാൻ ഉദ്ഘാടനം ചെയ്തു.

മോയിൻ കുട്ടി അനുസ്മരണ പ്രഭാഷണം വൈസ് പ്രസിഡൻറ്​ ഹാരിസ് വള്ളിയോത്ത് നിർവഹിച്ചു.ട്രഷറർ എം.ആർ. നാസർ, വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, എൻ.കെ. ഖാലിദ് ഹാജി, സെക്രട്ടറി എൻജിനീയർ മുഷ്താഖ്, കോഴിക്കോട് ജില്ല പ്രസിഡൻറ്​ ഫാസിൽ കൊല്ലം എന്നിവർ സംസാരിച്ചു.ജില്ല- മണ്ഡലം നേതാക്കൾ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്​ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി ടി.ടി. ഷംസു നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.